പരാതിയുടെ രഹസ്യ സ്വഭാവം സൂക്ഷിച്ചില്ല; വിമര്‍ശനവുമായി നടി വിന്‍സി

കൊച്ചി: ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്രകഥാപാത്രമായ നടനെതിരെ താരസംഘടനയായ അമ്മയ്ക്കും ഫിലിം ചേംബറിനും നൽകിയ പരാതി പുറത്ത് വന്നതില്‍ വിമര്‍ശനവുമായി നടി വിൻസി അലോഷ്യസ്. 'പരാതി നല്‍കിയത് സംഘടനയെ വിശ്വസിച്ച്. സ്വകാര്യതയെ ഹനിക്കാന്‍ ഉദ്ദേശിച്ചില്ല. പരാതിയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ സംഘടനകള്‍ക്ക് കഴിഞ്ഞില്ല. പരാതിയിലെ വിവരങ്ങള്‍ പുറത്ത് വിട്ടത് മോശമായ കാര്യമാണ്'- വിന്‍സി പറഞ്ഞു.
ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്രകഥാപാത്രമായ നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി ദുരനുഭവം കഴിഞ്ഞ ദിവസാമാണ് വിൻസി ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പുറത്തുവിട്ടത്.









0 comments