സിനിമ സെറ്റിലെ ലഹരി ഉപയോഗം; നടിക്ക് പരാതി ഇല്ലെങ്കിലും എക്സൈസ് അന്വേഷിക്കും- മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: നടി വിന്‍ സി അലോഷ്യസിന് പരാതി ഇല്ലെങ്കിലും സിനിമ സെറ്റിലെ ലഹരി ഉപയോഗത്തെ കുറിച്ച് നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുമെന്ന് മന്ത്രി എംബി രാജേഷ്. പരാതിയിൽ തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് നടിയുടെ കുടുംബം അറിയിച്ചിരുന്നു. ലഹരി ഉപയോഗം എവിടെയും പാടില്ല. വിവരം ലഭിച്ചാൽ എല്ലാ സ്ഥലത്തും പരിശോധന നടത്തും. നിരവധി റെയിഡുകളിൽ ലഹരി പിടികൂടിയിട്ടുണ്ട്. സിനിമ സെറ്റിലും പരിശോധന ഊർജിതമാണ് എന്നും മന്ത്രി പറഞ്ഞു.
നടി വിൻസിയുടെ വെളിപ്പെടുത്തൽ ഗൗരവമായി തന്നെ കാണുന്നുവെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരു വെളിപ്പെടുത്തലിനെയും നിസാരമായി കാണുന്നില്ല. ഒന്നും അവഗണിക്കില്ല. അവർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യും. മയക്കുമരുന്ന് ഉപയോഗിച്ച സംഭവം വിശദമായി എക്സൈസ് അന്വേഷിക്കും. മോശമായി പെരുമാറിയത് പൊലീസ് അന്വേഷിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.









0 comments