ad
Deshabhimani

നടിയെ ആക്രമിച്ച കേസ്: ശക്തമായ നിലയില്‍ അപ്പീലുമായി മുന്നോട്ടു പോകും- മന്ത്രി പി രാജീവ്

P Rajeev Media Reaction

പി രാജീവ്

വെബ് ഡെസ്ക്

Published on Dec 14, 2025, 03:15 PM | 1 min read

കൊച്ചി: നടിയെ ആക്രമിച്ചകേസിൽ വിചാരണക്കോടതിയുടെ വിധിയിന്മേൽ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വിധി തൃപ്തികരമല്ല. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങൾ എടുക്കും. ശക്തമായ നിലയില്‍ അപ്പീലുമായി മുന്നോട്ടു പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


കൊച്ചി കോർപറേഷനിൽ എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമാണ്. മികച്ച ഭരണമെന്ന് വിലയിരുത്തപ്പെട്ടതായിരുന്നു കോർപറേഷനിലേത്. തോൽവിയിൽ സൂക്ഷ്മമായ പരിശോധന നടത്തും. തിരുത്തേണ്ടവ എന്തെല്ലാമെന്ന് ​ഗൗരവമായി പരിശോധിച്ച് നടപടിയെടുക്കും.


യുഡിഎഫ് കാലത്തുനിന്ന് എത്രമാത്രം വ്യത്യസ്തമാണ് എൽഡിഎഫ് ഭരണം എന്നത് വസ്തുതകളാണ്. അത് എന്തുകൊണ്ട് ജനങ്ങളിലേക്ക് എത്തിയില്ല എന്നതുൾപ്പെടെ ചർച്ച ചെയ്യും. നല്ല ആത്മവിശ്വാസത്തോടെ തിരിച്ചുവരുന്നതിനുള്ള എല്ലാ പരിശോധനയും എൽഡിഎഫ് നടത്തും. ജനങ്ങളുടെ വിശ്വാസം കൂടുതൽ ആർജിക്കുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home