നല്ല സമൂഹം നിലനിൽക്കാൻ സഹിഷ്ണുത അനിവാര്യം: മോഹൻലാൽ

കൊച്ചി: നല്ല സൗഹൃദങ്ങളും ബന്ധങ്ങളും സമൂഹവും ആത്മാർത്ഥതയോടെ നിലനിൽക്കണമെങ്കിൽ ഏറ്റവും അനിവാര്യമായത് സഹിഷ്ണുതയാണെന്നു നടൻ മോഹൻലാൽ. ഇതിനൊപ്പം സത്യ സന്ധ്യത സുതാര്യത, സ്നേഹം, ഹൃദയവിശാലത എന്നിവയെല്ലാം അതിൽ പെടുന്നതാണ്. വ്യക്‌തിബന്ധങ്ങളിൽ മുതൽ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സഹിഷ്ണുതയുടെ ഇല്ലായ്മ പ്രകടമാണ്. ഒരു വ്യക്തിയുടെ എല്ലാ ഗുണഗണങ്ങളെയും കുറവുകളെയും ഉൾക്കൊണ്ട് അയാളെ സ്നേഹിക്കുക എന്ന നന്മയാണ് സഹിഷ്ണുത. മൊബൈൽ ഫോണിനും അതിൽ നിറഞ്ഞ സാമൂഹിക മാധ്യമങ്ങൾക്കും ഒരുപാടു ഗുണവശങ്ങളുണ്ട്. അതുപോലെ ദോഷവശങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്ഷരമുറ്റം ലോകത്തിലെ ഏറ്റവും ജനകീയമായ ക്വിസ്: മന്ത്രി പി രാജീവ്
ലോകത്തിലെ ഏറ്റവും ജനകീയമായ വിദ്യാർത്ഥികളുടെ ക്വിസ് മത്സരമായി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് മാറിക്കഴിഞ്ഞെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. തുടക്കംമുതൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അക്ഷരമുറ്റത്തോടൊപ്പമുണ്ട്. ശ്രീലങ്കൻ പാർലമെന്റിന്റെ ആദരവ് ഏറ്റുവാങ്ങിയ ശേഷമാണ് അദ്ദേഹം ഈ പരിപാടിയിൽ സംബന്ധിക്കുന്നത് എന്ന് ഏറെ സന്തോഷം നൽകുന്നതാണ്. അക്ഷരമുറ്റം സംസ്ഥാനതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച പ്രതിഭകളെ അനുമോദിക്കുന്നു. ടാലന്റ് ഫെസ്‌റ്റ് ഇനിയുമേറെ മുന്നേറട്ടെയെന്നും രാജീവ് ആശംസിച്ചു.
0 comments