അൻവറിനെതിരെ നടപടിയെടുക്കണം: തൃണമൂൽ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പി വി അൻവർ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ പേരും ദേശീയ നേതാക്കളുടെ പേരും ചിത്രവും പാർടി പതാകയും ചിഹ്നവും ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ടിഎംസി സംസ്ഥാന ജനറൽ സെക്രട്ടറി സി എം രാജേന്ദ്രൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
പാർടി ദേശീയ നേതൃത്വമോ സംസ്ഥാനനേതൃത്വമോ ഒരു സ്ഥാനാർഥിയെയും പിന്തുണയ്‌ക്കുന്നില്ല. പാർടിയുടെ സ്ഥാനാർഥിയായി അൻവർ നൽകിയ നാമനിർദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ പാർടിക്ക് അവമതിപ്പുണ്ടാക്കുകയാണെന്നും അത്തരം പ്രചാരണം തടയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.









0 comments