നീതിനിർവഹണത്തിന് യോജിച്ച പ്രവർത്തനം അനിവാര്യം


സ്വന്തം ലേഖകൻ
Published on Jun 23, 2025, 02:13 AM | 1 min read
തിരുവനന്തപുരം : നീതിനിർവഹണത്തിന് നിയമ സേവന സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും കൈകോർത്തു പ്രവർത്തിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംധാർ പറഞ്ഞു. തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നിയമ സേവന ഉച്ചകോടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ നിയമ സേവന സ്ഥാപനങ്ങളോടൊപ്പം സഹകരിച്ചാലേ സാധാരണക്കാരന് വേഗത്തിൽ നീതി ലഭ്യമാകൂ. ആദിവാസി വിഭാഗങ്ങൾ, ദുരിത ബാധിതർ, കുട്ടികൾ എന്നിവർക്കുള്ള നീതി ഒരുകാരണവശാലും വൈകരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രിൻസിപ്പൽ ജഡ്ജ് എസ് നസീറ അധ്യക്ഷയായി. സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി ജസ്റ്റിസ് വി രാജ വിജയരാഘവൻ, ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ ജഡ്ജ് ഡോ. സി എസ് മോഹിത്, സ്പെഷ്യൽ ജഡ്ജ് എസ് ഷംനാദ്, ഡി കെ മുരളി എംഎൽഎ, കെ വാസുകി, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, എസ് ഷാനവാസ്, ഡോ. രേണു രാജ്, സിറ്റി പൊലീസ് കമീഷണർ തോംസൺ ജോസ്, റൂറൽ എസ്‌പി കെ സുദർശൻ, ദൂരദർശൻ ന്യൂസ് ജോ. ഡയറക്ടർ അജയ് ജോയ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പള്ളിച്ചൽ എസ് കെ പ്രമോദ്, ആകാശവാണി ഡയറക്ടർ സുബ്രഹ്മണ്യ അയ്യർ, അഡ്വ. വേലായുധൻ നായർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പ്രഖ്യാപിച്ച വിവിധ പുരസ്കാരങ്ങളും സമ്മാനിച്ചു.









0 comments