Deshabhimani

എസ്‌ഐ ഗോകുലിനെതിരെയും നടപടി

print edition വിദ്യാർഥിവേട്ടയിൽ കന്റോൺമെന്റ്‌ സിഐക്കെതിരെ നടപടിക്ക്‌ ശുപാർശ

POLICE AGAINST SFI
avatar
സ്വന്തം ലേഖകൻ

Published on Oct 17, 2026, 01:00 AM | 1 min read

തിരുവനന്തപുരം : തലസ്ഥാനത്ത്‌ വിദ്യാർഥിവേട്ടയ്‌ക്ക്‌ നേതൃത്വംനൽകിയ കന്റോൺമെന്റ്‌ സിഐ സതീഷ്‌കുമാറിനെതിരെ നടപടിയെടുക്കാൻ റേഞ്ച്‌ ഐജിക്ക്‌ സിറ്റി പൊലീസ്‌ കമീഷണർ ശുപാർശ നൽകി. സിഐയുടെ നടപടി സർവീസ്‌ ചട്ടങ്ങൾക്കും പൊലീസ്‌ മാന്വലിനും വിരുദ്ധമാണെന്ന്‌ വ്യക്തമാക്കിയാണ്‌ കമീഷണർ അരുൾ ആർ ബി കൃഷ്‌ണ റിപ്പോർട്ട്‌ നൽകിയത്‌. എസ്‌ഐ ജി ഗോകുലിനെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു. നവംബർ 13വരെ അവധിയിലുള്ള എസ്‌ഐ തിരിച്ചെത്തിയശേഷമാകും നടപടി. ഇരുവരും കമീഷണർക്ക്‌ നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്ന്‌ കണ്ടാണിത്‌.


എസ്‌എഫ്‌ഐ പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്‌ക്കാൻ നേതൃത്വംനൽകിയ എസ്‌ഐയും സിഐയും ഫോൺവഴിയും സമൂഹമാധ്യമം വഴിയും നേതാക്കളെയും പ്രവർത്തകരെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എസ്‌ഐ ഗോകുൽ ആഭ്യന്തരമന്ത്രിയുടെ പേരും വലിച്ചിഴച്ചു. ഇതോടെ അന്വേഷണത്തിനായി സ്‌പെഷ്യൽ ബ്രാഞ്ച്‌ അസിസ്‌റ്റന്റ്‌ കമീഷണറെ ചുമതലപ്പെടുത്തുകയും സിഐയും എസ്‌ഐയും കുറ്റം ചെയ്‌തതായി വ്യക്തമാക്കി അന്വേഷണറിപ്പോർട്ട്‌ കൈമാറുകയും ചെയ്‌തു. തുടർന്ന്‌ ഇരുവരിൽനിന്നും വിശദീകരണം തേടി.


അതേസമയം, പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരായ നടപടി പേരിലൊതുക്കി രക്ഷിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്‌. കോൺഗ്രസ്‌ അനുകൂല പൊലീസ്‌ ഉദ്യോഗസ്ഥരാണ്‌ നീക്കം നടത്തുന്നത്‌. ഇരുവർക്കുമെതിരെ മാതൃകാപരമായ നടപടി വേണമെന്ന ആവശ്യവും സേനയിൽനിന്നുയർന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home