കോവിഡ് കണക്കുകളിലെ കൃത്യത തെളിയിക്കുന്നത് കേരളത്തിന്റെ സുതാര്യത: മന്ത്രി വീണാ ജോർജ്

veena georg
വെബ് ഡെസ്ക്

Published on May 09, 2025, 01:45 PM | 1 min read

മലപ്പുറം : രാജ്യത്ത് കൃത്യമായി കോവിഡ് മരണങ്ങൾ കണക്കാക്കിയത് കേരളമാണെന്ന കേന്ദ്രസർക്കാർ റിപ്പോർട്ട് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിലെ സുതാര്യത വ്യക്തമാക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ്. കേരളത്തിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. ശാസ്ത്രീയമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ മരണവും റിപ്പോർട്ചെയ്തത്. കേരളത്തിന്റെ ആരോ​ഗ്യസംവിധാനത്തിന്റെ കാര്യക്ഷമതയാണത്. നമ്മൾ രോ​ഗം കണ്ടുപിടിക്കുന്നുണ്ട്. കേരളത്തിന്റെ പൊതുജനാരോ​ഗ്യ സംവിധാനം ഇങ്ങനെയാണെന്നും മന്ത്രി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.


Related News



deshabhimani section

Related News

View More
0 comments
Sort by

Home