കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കോട്ടയം: എം സി റോഡിൽ കോട്ടയം നാട്ടകം പോളിടെക്നിക് കോളജിന് മുന്നിൽ ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജീപ്പ് ഡ്രൈവർ തൊടുപുഴ മണക്കാട് സ്വദേശിയാണ് മരിച്ച ഒരാൾ എന്നാണ് ലഭിച്ച വിവരം. മരിച്ച മറ്റൊരാൾ തമിഴ്നാട് സ്വദേശിയാണ്.
വാഹനത്തിലുണ്ടായിരുന്ന രണ്ട് അസം സ്വദേശികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും പള്ളത്തേയ്ക്ക് വരികയായിരുന്ന വി ആർ എൽ ലോജിസ്റ്റിക്ക്സിൻ്റെ ലോറി ആണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം.
കോട്ടയം ഭാഗത്ത് നിന്നും എത്തിയ ലോറിയിൽ എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പ് ലോറി ഇടിയ്ക്കുകയായിരുന്നു. ദിശ തെറ്റി കയറിവന്ന ജീപ്പ് ലോറിയിൽ ഇടിച്ചു. മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കുടിയ നാട്ടുകാർ ജീപ്പ് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ഇ അപകടത്തെ തുടർന്ന് റോഡിൽ കുടുങ്ങിയ ലോറിയും ജീപ്പും ക്രെയിൻ ഉപയോഗിച്ച് നീക്കി.









0 comments