ad
Deshabhimani

ലോറിക്കും പിക്കപ്പ് വാനിനുമിടയിൽപ്പെട്ട് വയോധികൻ മരിച്ചു

died

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 11, 2026, 09:36 AM | 1 min read

കോഴിക്കോട് : എകരൂർ എംഎം പറമ്പ് തെച്ചിയിൽ ലോറിക്കും പിക്കപ്പ് വാനിനുമിടയിൽപ്പെട്ട് ഒരാൾ മരിച്ചു. വയനാട് വാകേരി കൃഷ്ണഗിരി നെല്ലിക്കണ്ടം ഉന്നതിയിലെ വെള്ളി (66) ആണ് മരിച്ചത്. വെള്ളി പുലർച്ചെയാണ് അപകടം. ലോറി പിക്കപ്പ് വാൻ കെട്ടി പുറത്തേക്ക് വലിക്കുമ്പോൾ വാഹനങ്ങൾ ഒഴിഞ്ഞുപോകുകയായിരുന്നു. ഇതിനിടയിൽപ്പെട്ടാണ് മരിച്ചത്‌.


ബാലുശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശാന്ത. മക്കൾ: ബൈജു, ശ്രീധരൻ, ബിജു. മരുമക്കൾ: പാർവതി, ശ്രീജ, സരിത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home