സുഹൃത്തുമായി സംസാരിച്ചു നിൽക്കെ കാറിടിച്ച് യുവാവ് മരിച്ചു

BIKE
വെബ് ഡെസ്ക്

Published on Jul 01, 2025, 08:26 AM | 1 min read

തിരൂരങ്ങാടി: വീടിന് മുന്നിലെ റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ കാറിടിച്ച് യുവാവ് മരിച്ചു. കക്കാട് സ്വദേശിയും കാരാത്തോട് താമസക്കാരനുമായ എട്ടുവീട്ടിൽ മൂസ മുഹമ്മത് കുട്ടി (കുട്ടി മോൻ - 30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് അപകടം.


വീടിന് മുന്നിൽ റോഡരികിൽ സുഹൃത്ത് ഊരകം മേൽമുറി സ്വദേശി സനൂപുമായി സംസാരിച്ചു നിൽക്കുമ്പോൾ വേങ്ങര ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. മൃതദേഹം മലപ്പുറം ഗവൺമെൻറ് ആശുപത്രിയിൽ. നിസ്കാരം ചൊവ്വ പകൽ 1 ന് കാരത്തോട് ജുമാ മസ്ജിദിലും ഖബറടക്കം പകൽ 3 ന് കക്കാട് ജുമാ മസ്ജിദിലും നടക്കും.പിതാവ് : മുഹമ്മദലി (ചെമ്പയിൽ കുഞ്ഞിപ്പു)


മാതാവ് : ബിരിയാമു. സഹോദരങ്ങൾ : ഷാനവാസ്, ജുവൈരിയ, ജുമൈലത്ത്.



deshabhimani section

Related News

View More
0 comments
Sort by

Home