ad
Deshabhimani

തക്കാളി കയറ്റിവന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ച് മറിഞ്ഞു; റോഡിൽ ചിതറി വീണ് തക്കാളി

Lorry Accident

അപകടത്തില്‍പ്പെട്ട ലോറി

വെബ് ഡെസ്ക്

Published on May 30, 2026, 11:42 AM | 1 min read

ശാസ്താംകോട്ട: ബൈക്കുമായി കൂട്ടിയിടിച്ച് തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ശാസ്താംകോട്ട - കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ രാവിലെ ആറ് മണിയോ‌ടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ സലാമിനെ ശാസ്‌താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.


കരുനാ​ഗപ്പള്ളിയിൽ നിന്നും വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സലാം. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ബൈക്ക് പ്രധാന റോഡിലേക്ക് കയറുന്നതിനിടെയായിരുന്നു അപകടം.


ബൈക്കിൽ തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ട ലോറി സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം, മഴയിൽ നനഞ്ഞു കിടന്ന റോഡിൽ തെന്നി മറിയുകയായിരുന്നു. റോഡിലാകെ തക്കാളി ചിതറി വീണു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. വൈദ്യുതി പോസ്‌റ്റ് തകർന്നതോടെ മേഖലയിലെ വൈദ്യുതി വിതരണവും നിലച്ചു. ലോറി ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home