ad
Deshabhimani

തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം; അഞ്ച് പേർക്ക് പരിക്ക്

Amusement Park

അപകടത്തില്‍പ്പെട്ട റൈഡ്

വെബ് ഡെസ്ക്

Published on May 28, 2026, 02:51 PM | 1 min read

തിരുവനന്തപുരം: അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണുണ്ടായ അപക‌ടത്തിൽ അഞ്ച് പേർക്ക് പരിക്ക്. തിരുവനന്തപരം വെമ്പായത്തെ ഹാപ്പി ലാൻഡിലാണ് അപക‌ടമുണ്ടായത്. മനോരതി (54), മാലിനി (49) റോസ് (16) സീമണി (49) ശ്യാം ഡാനിയേൽ (14) എന്നിവർക്കാണ് പരിക്കേറ്റത്. റൈഡിന്റെ വെൽഡിം​ഗ് പൊട്ടിയതാണ് അപകട കാരണം.


പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ​ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവര്‍ ഒരു കുടുംബത്തിലെ ആളുകളെന്നാണ് പ്രാഥമിക വിവരം. തമിഴ്നാട് നാ​ഗർകോവിൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു കുടുംബം.


അപകടം നടന്ന് മണിക്കൂറുകളായിട്ടും പാർക്കിന്റെ പ്രവർത്തനം നിർത്തിവെച്ചില്ലെന്നും ആരോപണമുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സ്ഥാപനത്തിന്റെ വക ആംബുലൻസ് സൗകര്യം ഉണ്ടായിരുന്നില്ല. മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിൽ മീൻ അടുക്കുന്നത് പോലെയാണ് പരിക്കേറ്റവരെ വാരിയെടുത്താണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റൈഡ് പൂർണമായും തകർന്ന നിലയിലാണ്. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും അധികാരികൾ ആരും തന്നെ എത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.


സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പാർക്ക് പ്രവർത്തിച്ചിരുന്നതെന്നും ഇവിടെ അപകടം, തുടർക്കഥയാണെന്നും നാട്ടുകാർ പറഞ്ഞു. മുൻപ് ഹാപ്പി ലാൻഡിലെ സ്വമ്മിം​ഗ് പൂളിൽ വിദ്യാർഥി മുങ്ങി മരിച്ചിരുന്നു. നിലവില്‍ അപകട സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home