വാനും ബസും കൂട്ടിയിടിച്ച് തമിഴ്നാട്ടിൽ നാല് മലയാളികൾ മരിച്ചു

ചെന്നെെ: തമിഴ്നാട്ടിൽ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയവരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതര പരിക്കുണ്ട്. വേളാങ്കണ്ണിയിൽ നിന്നും ഐരാപടിയിലേക്ക് വരികയായിരുന്ന സർക്കാർ ബസുമായാണ് വാൻ കൂട്ടിയിടിച്ചത്. സജിത് നാഥ്, രാജേഷ്, രാഹുൽ , സുജിത് എന്നിവരാണ് മരിച്ചത്.
തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം തിരുതുറൈപൂണ്ടിയിലായിരുന്നു അപകടം നടന്നത്. ഏഴുപേരായിരുന്നു ഓമ്‌നി വാനിലുണ്ടായിരുന്നത്. നാലുപേര്‍ക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ ജീവന്‍ നഷ്ടമായെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ തിരുവനന്തപുരം സ്വദേശികളാണെന്നാണ് സൂചന.









0 comments