എസി സ്‌പെഷ്യൽ ട്രെയിൻ: തിരുവനന്തപുരം നോർത്ത്– സാന്ദ്രഗച്ചി എക്‌സ്‌പ്രസ് ബുക്കിങ് ആരംഭിച്ചു

തിരുവനന്തപുരം: ഹോളി ആഘോഷത്തോടനുബന്ധിച്ച് എസി സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. തിരുവനന്തപുരം നോർത്ത്– സാന്ദ്രഗച്ചി എക്‌സ്‌പ്രസ് (06081) 13, 20 തീയതികളിൽ പകൽ 2.15ന് പുറപ്പെടും. മൂന്നാം ദിവസം പകൽ 2.15ന് സാന്ദ്രഗച്ചിയിൽ എത്തും.
സാന്ദ്രഗച്ചി– തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസ് (06082) 16, 23 തീയതികളിൽ പകൽ 2.20ന് പുറപ്പെടും. മൂന്നാംദിവസം രാവിലെ 9.55ന് തിരുവനന്തപുരം നോർത്തിൽ എത്തും.
18 എസി ത്രീടയർ കോച്ചുകളാണ് ഉണ്ടാകുക. ബുക്കിങ് ആരംഭിച്ചു കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.










0 comments