പീഡനക്കേസില്‍ അഞ്ചുവര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍

കാഞ്ഞങ്ങാട്: പീഡനക്കേസില്‍ അഞ്ചുവര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍. കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസലിനെ (37)യാണ് അറസ്റ്റ് ചെയ്തത്. 2021ല്‍ ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഫൈസലിനെ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പിടികൂടിയത്.
2024ല്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഹണി ട്രാപ്പ് കേസിലും ഫൈസല്‍ പ്രതിയാണ്. ജാമ്യം നേടിയ ശേഷം വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്നു. ചരക്ക് ലോറിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികെയാണ് പിടിയിലാകുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ് പി എം വി അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ടെക്‌നിക്കല്‍ ഇന്റലിജന്‍സ് സ്‌ക്വാഡ് പ്രതിയുടെ ഫോണ്‍ കോളുകളും നീക്കങ്ങളും സൈബര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ പ്രതി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തിയതായി രഹസ്യ വിവരം ലഭിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു.എസ്‌ഐ സൈഫുദ്ദീന്‍,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീകാന്ത് അരവഞ്ചാല്‍, അജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഫൈസലിനെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു.









0 comments