Deshabhimani

print edition അഭിമന്യു വധക്കേസ്‌: സാക്ഷിവിസ്‌താരം തുടരുന്നു

Abhimanyu Murder
വെബ് ഡെസ്ക്

Published on Nov 21, 2026, 01:30 AM | 1 min read

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാന്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ സാക്ഷിവിസ്‌താരം തുടരുന്നു. അഭിമന്യുവിനെയും പരിക്കേറ്റ വിദ്യാർഥികളെയും പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ ആർ പാർവതി, മാളിയേക്കൽ മാല, എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രി ചീഫ്‌ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. എ എൻ ഹരികുമാർ എന്നിവരെയാണ്‌ വെള്ളിയാഴ്ച വിസ്തരിച്ചത്‌.


നെഞ്ചിന്റെ ഇടതുഭാഗത്ത്‌ ആഴത്തിൽ മുറിവേറ്റ അഭിമന്യുവിന്‌ ശക്തമായ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചതായും ഡോ. പാർവതി മൊഴി നൽകി. അർജുനെ വിദഗ്‌ധചികിത്സയ്‌ക്കായി റഫർ ചെയ്‌തെന്നും പറഞ്ഞു. അർജുന്റെ ദേഹത്ത്‌ ആഴമേറിയ മുറിവുണ്ടായിരുന്നതായി ഡോ. ഹരികുമാർ മൊഴി നൽകി. വിനീതിനെ ചികിത്സിച്ച ഡോ. മാളിയേക്കൽ മാലയും പരിക്ക്‌ സ്ഥിരീകരിച്ച്‌ മൊഴി നൽകി.


എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻമുന്പാകെയായിരുന്നു വിസ്‌താരം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്, അഭിമന്യുവിന്റെ സഹോദരൻ പരിജിത്ത് മനോഹരനുവേണ്ടി അഭിഭാഷകരായ കെ എസ് അരുൺകുമാർ, പി എം ആതിര, കെ പി അമൃത എന്നിവർ ഹാജരായി. വിസ്‌താരം തിങ്കളാഴ്ചയും തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home