print edition അഭിമന്യു വധക്കേസ്: 6 സാക്ഷികൾ കൂറുമാറി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്–ക്യാന്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച വിസ്‌തരിച്ച ആറ് സാക്ഷികളും കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജിന്റെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ അംഗീകരിക്കുകയായിരുന്നു.
സാക്ഷികൾ പ്രതികളുടെ അടുപ്പക്കാരായതിനാൽ അവർക്ക് അനുകൂല മൊഴിയാണ് നൽകിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതോടെയാണ് ജഡ്‌ജി അംഗീകരിച്ചത്.
ആറാംപ്രതി പി എം റെജീബിന്റെ അയൽക്കാരൻ മുഹമ്മദ് അബ്ദുൾ, ഏഴാംപ്രതി അബ്ദുൾ നാസറിന്റെ അയൽക്കാരൻ സിറാജ്, എട്ടാംപ്രതി ആദിൽ ബിൻ സലിം ഉപയോഗിച്ച ഇരുചക്രവാഹനത്തിന്റെ ആർസി ഉടമ അമാൻ മൊയ്‌തീൻ, സഹോദരൻ നൗഫാൻ മൊയ്‌തീൻ, 12–ാം പ്രതി മുഹമ്മദ് ഷഹിമിന്റെ ഭാര്യ റൂബിയ, 16–ാം പ്രതി സനിദ് ജോലിചെയ്ത സ്ഥാപനത്തിലെ ജീവനക്കാരൻ ശ്രീനാഥ് എന്നിവരെയാണ് പ്രോസിക്യൂഷൻ വിസ്‌തരിച്ചത്.









0 comments