Deshabhimani

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണ്ടെന്ന് ഹൈക്കോടതി; പ്രതികളുടെ ഹർജി തള്ളി

Abhimanyu
വെബ് ഡെസ്ക്

Published on Oct 07, 2026, 04:15 PM | 1 min read

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട്‌– ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകരായ പ്രതികൾ നൽകിയ ഹർജി ഹെെക്കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലാണ് തള്ളിയത്.


മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും വിലക്കേർപ്പെടുത്തിക്കൊണ്ട് അടച്ചിട്ടമുറിയിൽ രഹസ്യവിചാരണ വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. വിചാരണനടപടികൾ വൈകിപ്പിക്കാൻ പ്രതിഭാ​ഗം നീക്കംനടത്തുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണക്കോടതിയുടെ ഉത്തരവ് ജസ്റ്റിസ് സി എസ് ഡയസ് ശരിവെച്ചത്.


കേസിന്റെ വിചാരണ ഈ മാസം 15ന് ആരംഭിക്കും. ആകെ 16 പ്രതികളാണുള്ളത്‌. 2018 ജൂലൈ രണ്ടിനാണ്‌ അഭിമന്യുവിനെ ​പോപ്പുലർ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home