Deshabhimani

print edition അഭിമന്യു വധക്കേസ്‌: ദൃക്‌സാക്ഷികളുടെ എതിർവിസ്‌താരം പൂർത്തിയായി

Abhimanyu
വെബ് ഡെസ്ക്

Published on Nov 12, 2026, 01:30 AM | 1 min read

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാന്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ ഏഴാം സാക്ഷി വിനീതിന്റെ എതിർവിസ്‌താരം പൂർത്തിയായി.


പ്രതിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയും അഡ്വ. അനിൽ മുഹമ്മദുമാണ്‌ വിനീതിനെ വിസ്‌തരിച്ചത്‌. ഇതോടെ ഏഴ്‌ ദൃക്‌-സാക്ഷികളുടെ വിസ്‌താരവും പൂർത്തിയായി. സംഭവത്തിൽ വിനീതിനും പരിക്കേറ്റിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ മുന്പാകെയായിരുന്നു വിസ്‌താരം.


ഒരേ വേഷത്തിൽ കോടതിയിൽവന്ന പ്രതികളെ, വിസ്‌തരിച്ച എല്ലാ ദൃക്സാക്ഷികളും തിരിച്ചറിഞ്ഞു. സംഭവത്തിനുശേഷം കടുത്ത മാനസിക സമ്മർദത്തിലായിരുന്നതിനാൽ പരസ്പരം സംസാരിക്കാറില്ലായിരുന്നുവെന്ന് ചില സാക്ഷികൾ മൊഴി നൽകി. വിസ്‌താരം വ്യാഴാഴ്ചയും തുടരും. മറ്റ്‌ വിദ്യാർഥി സംഘടനകളിൽപ്പെട്ടവർ, ഡോക്ടർമാർ, ഫോറൻസിക് വിദഗ്ധർ, പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സാക്ഷികളെയാണ്‌ തുടർന്ന്‌ വിസ്തരിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home