print edition അഭിമന്യു വധക്കേസ്: കൊലയ്ക്കുശേഷം 3 പ്രതികളുടെ ഫോൺ നിശ്ചലം

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്–ക്യാന്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികളുടെ ഫോൺ 2018 ജൂലൈ രണ്ടിനുശേഷം പ്രവർത്തിച്ചിട്ടില്ലെന്ന് സാക്ഷിമൊഴി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണയ്ക്കിടെ ടെലികോം കമ്പനി പ്രതിനിധിയാണ് ഇതുസംബന്ധിച്ച വിവരം നൽകിയത്.
ആറാം പ്രതി പി എം റെജീബ്, ഏഴാം പ്രതി അബ്ദുൾനാസർ, ഒമ്പതാം പ്രതി ഷിഫാസ് എന്നിവരുടെ ഫോൺ ഈ കാലയളവിനുശേഷം പ്രവർത്തിച്ചിട്ടില്ലെന്ന് സാക്ഷി ചൂണ്ടിക്കാട്ടി. 2018 ജൂലൈ ഒന്നിനും രണ്ടിനും ഇവർ മറ്റു പ്രതികളുമായി സംസാരിച്ചതിന്റെ വിവരങ്ങളും നൽകി. സാക്ഷിവിസ്‌താരം ബുധനാഴ്ചയും തുടരും.









0 comments