ട്രെയിനിന്റെ പടിയിലിരുന്ന് ഉറങ്ങിയ യുവാവ് പാളത്തിൽ വീണ് മരിച്ചു

പ്രതീകാത്മകചിത്രം
കോഴിക്കോട് : യാത്രയ്ക്കിടെ ട്രെയിനിന്റെ പടിയിലിരുന്ന് ഉറങ്ങിയ യുവാവ് പാളത്തിൽ വീണ് മരിച്ചു. അഴിയൂർ ആയാടത്തിൽ ദാറുൽ ഹയർ വീട്ടിൽ മുഹമ്മദ് അൻസാർ (38) ആണ് മരിച്ചത്. ബുധനാഴ്ചയാണ് അപകടം. തലശേരിയിൽ ഹോട്ടൽ തൊഴിലാളിയായിരുന്ന അൻസാറിന് കുറച്ചുനാളായി ജോലിയില്ലായിരുന്നു. ജോലിയന്വേഷിച്ചാണ് കോഴിക്കോട്ടെത്തിയത്. മാഹിയിലേക്ക് പോകാനായി ഏറനാട് എക്‌സ്‌പ്രസിൽ കയറിയ അൻസാർ പടിയിലായിരുന്നു ഇരുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ മയങ്ങിപ്പോയി. ട്രെയിൻ പുറപ്പെട്ടപ്പോൾ നാലാം പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു. കാലിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അൻസാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിച്ചു. ഉപ്പ: ബഷീർ. ഉമ്മ: ഹൈറുന്നീസ. സഹോദരങ്ങൾ: ഷംസീർ, നമീറ, സറീജ.











0 comments