വീട്ടുകാരോട് പറയുന്നതിനേക്കാൾ കേതനെ കൊല്ലുന്നതാണ് എളുപ്പമെന്ന് തോന്നി: വെളിപ്പെടുത്തി സിയ

പുനെ: കേതൻ അഗർവാൾ കൊലപാതക കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. നവംബറിൽ നടക്കാനിരുന്ന വിവാഹം മുടക്കി കുടുംബത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് സിയ ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞു.
സിയയും കാമുകനും കേസിലെ കൂട്ടുപ്രതിയുമായ ചേതൻ ചൗധരിയും ജനുവരി മുതൽ ഏകദേശം രണ്ടായിരത്തിലധികം തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും പുണെ പൊലീസ് പറയുന്നു.കേതനുമായുള്ള വിവാഹം വേണ്ടെന്നു വെക്കുന്നതിനെക്കുറിച്ച് വീട്ടുകാരോട് സംസാരിക്കുന്നതിനേക്കാൾ കേതനെ കൊല്ലുന്നതാണ് എളുപ്പമെന്ന് തോന്നിയതിനാലാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് സിയ പൊലീസിനോട് സമ്മതിച്ചെന്നാണ് റിപ്പോർട്ട്.
കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കുന്നതിനായി പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ പുണെ, ലോണാവാല പോലീസ് സംഘങ്ങൾ ആറ് പ്രത്യേക ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.










0 comments