ad
Deshabhimani

മഞ്ചേരി മെഡിക്കൽ കോളേജിന് പേരുമാറ്റം; രാത്രി പുതിയ ബോർഡ്

Manjeri Medical College Renamed .jpg

പുതിയ നെയിംബോർഡ് സ്ഥാപിക്കുന്ന ജീവനക്കാർ

വെബ് ഡെസ്ക്

Published on Jun 27, 2026, 10:41 PM | 1 min read

മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കൽ കോളേജിന്റെ പേര് അപ്രതീക്ഷിതമായി മാറ്റി പുതിയ ബോർഡ്‌. ശനിയാഴ്‌ച രാത്രിയോടെയാണ്‌ മെഡിക്കൽ കോളേജ് മലപ്പുറം എന്ന പുതിയ ബോർഡ്‌ ആശുപത്രിയിൽ പ്രത്യക്ഷപ്പെട്ടത്‌. ഇതുവരെ ​ഗവ. മെഡിക്കൽ കോളേജ് മഞ്ചേരി എന്നായിരുന്നു ഒ‍ൗദ്യോഗികമായി അറിയപ്പെട്ടത്‌.


മെഡിക്കൽ കോളേജിന്റെ അക്കാദമിക് കെട്ടിടത്തിന് മുന്നിലാണ് പുതിയ ബോർഡ് സ്ഥാപിച്ചത്. ഇതുവരെ പഴയ ബോർഡാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ രാത്രി ഒമ്പതരയോടെ ഇതുമാറ്റി മെഡിക്കൽ കോളേജ് മലപ്പുറം എന്നെഴുതിയ പുതിയ ബോർഡ് സ്ഥാപിക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്‌ ഈ മാറ്റം.


സ്ഥാപനത്തിന്റെ പേര് മാറ്റിയുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പേരുമാറ്റം സംബന്ധിച്ച് ആരോഗ്യവകുപ്പിൽ നിന്നോ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നോ മുൻകൂട്ടിയുള്ള അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സൂചന. അപ്രതീക്ഷിതമായി രാത്രി വൈകി ബോർഡ് മാറ്റിയതിന് പിന്നിലെ കാരണവും വ്യക്തമല്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home