കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പ്രതീകാത്മക ചിത്രം
വെഞ്ഞാറമൂട്: ബൈക്കില്‍ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കല്ലിയോട് എംഎന്‍കെ ഹൗസില്‍ ശ്രീജിത്തിനാ (42)ണ് പരിക്കേറ്റത്. ശനി രാവിലെ വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍ മാമൂടായിരുന്നു സംഭവം.
വേങ്കമല ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ കാട്ടുപന്നി സമീപത്തെ പുരയിടത്തില്‍നിന്ന് റോഡിലേക്ക് ചാടി മറുവശത്തേക്ക് ഓടുന്നതിനിടയില്‍ ബൈക്കിലിടിക്കുകയും ബൈക്കില്‍നിന്ന് തെറിച്ച് വീണ് ശ്രീജിത്തിന്റെ വാരിയെല്ലുകള്‍ക്കും താടിയെല്ലിനും പൊട്ടലുണ്ടാകുകയുമായിരുന്നു. ഇദ്ദേഹത്തെ കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










0 comments