അമിതാധികാരത്തിന്റെ അടയാളമായി ഗവർണറെ സ്ഥാപിച്ചു: എ വിജയരാഘവൻ

vijaya.
വെബ് ഡെസ്ക്

Published on Sep 24, 2025, 07:40 AM | 1 min read

തൃശൂർ: അമിതാധികാരത്തിന്റെ അടയാളമായി ഗവർണറെ കേന്ദ്ര സർക്കാർ സ്ഥാപിച്ച ആപത്‌കരമായ സ്ഥിതിയാണുള്ളതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ.


തീവ്രവർഗീയത തുറന്ന്‌ വിട്ട്‌ അധികാരം പിടിച്ച ബിജെപി അമിതാധികാരത്തിലൂടെ ഭരണഘടനയെ തകർക്കുകയാണ്‌. കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ നേതൃത്വത്തിൽ വലിയ വികസന പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌.

ദേശീയപാത ഒരിക്കലും സാധ്യമാകില്ല എന്ന്‌ പറഞ്ഞവരുടെ കൺമുന്നിലൂടെയാണ്‌ ദേശീയപാത സാധ്യമാക്കിയത്‌. ഇന്ത്യയിൽ മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്ന ശക്തികൾ എല്ലാം പ്രതീക്ഷയോടുകൂടി നോക്കിക്കാണുന്നത് കേരളത്തെയാണ്‌.എന്നാൽ, കേരളത്തിലെ ഇടതുപക്ഷ ഭരണം തകർക്കാൻ വലിയ ഗുഢാലോചനയാണ്‌ നടക്കുന്നത്‌. വർഗീയതയ്‌ക്ക്‌ ഒപ്പം കോർപറേറ്റ്‌ ധനശേഷി കൂടി ഉപയോഗിച്ചാണ്‌ ഇതിനായി ഉപയോഗിക്കുകയാണ്‌. കോൺഗ്രസും വർഗീയവാദികൾക്കൊപ്പം യോജിക്കുകയാണ്‌. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ പ്രതിരോമ ശക്തികൾ കോർപറേറ്റ്‌ മുതലാളിമാരും മാധ്യമപ്പടയും ഒന്നിച്ചു നിൽക്കുകയാണ്‌.

കേരളത്തിന്റെ മുന്നേറ്റം തകർക്കാനുള്ള ശ്രമങ്ങളെ കേരളം പ്രതിരോധിക്കും എന്നതാണ്‌ ഏറ്റവും വലിയ രാഷ്‌ട്രീയമെന്നും വിജയരാഘവൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home