എ വി റസലിന് അന്ത്യോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി; പൊതുദർശനം തുടരുന്നു

കോട്ടയം: അന്തരിച്ച സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അര്‍പ്പിച്ചു. കോട്ടയം ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തിയാണ് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചത്. മന്ത്രിമാരായ വി എൻ വാസവൻ, വീണാ ജോർജ് എന്നിവരും അന്തിമോപചാരം അർപ്പിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വി എൻ വാസവൻ, പി കെ ബിജു, വൈക്കം വിശ്വൻ, കെ കെ ജയചന്ദ്രൻ, കെ ജെ തോമസ് എന്നിവർ രക്തപതാക പുതച്ചു. ഉച്ചയ്ക്ക് 12ന് ബിടിആർ മന്ദിരത്തിൽ ആരംഭിച്ച പൊതുദർശനം തുടരുകയാണ്. പ്രിയനേതാവിനെ കാണാൻ നേതക്കളാടക്കം ആയിരങ്ങളാണ് ഡിസി ഓഫീസിലെത്തിയത്.
ഇവിടെ പൊതുദർശനം കഴിഞ്ഞ് ചങ്ങനാശേരി തെങ്ങണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മോൻസ് ജോസഫ് എംഎൽഎ, ഗോപി കോട്ടമുറിക്കൽ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, എം എം മണി, ജോബ് മൈക്കിൾ എംഎൽഎ, സി വി വർഗീസ്, എസ് സതീഷ്, കെ കെ ജയചന്ദ്രൻ, കെ പി മേരി, കെ വി അബ്ദുൾ ഖാദർ, എം എം വർഗീസ്, എസ് ശർമ, തോമസ് ചാഴികാടൻ, സിബി ചന്ദ്രബാബു, കെ അനിൽകുമാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
എ വി റസൽ അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്‌ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിത വിയോഗം.









0 comments