നരഭോജി കടുവയെ പിടിക്കാൻ കൂടുവച്ചു; കുടുങ്ങിയത് പുലി

കരുവാരക്കുണ്ട് : നരഭോജി കടുവയെ പിടികൂടുന്നതിന് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കരുവാരക്കുണ്ട് കേരളാഎസ്റ്റേറ്റ് സി വൺ ഡിവിഷനിൽ സ്ഥാപിച്ച കൂടിലാണ് പുലി കുടുങ്ങിയത്. വ്യാഴാഴ്ച അർധരാത്രിയാണ് പുലി കുടുങ്ങിയത്. പ്രദേശത്ത് കടുവ ഭീഷണി നിലനിൽക്കുന്നതിനാൽ കടുവയെ പിടികൂടുവാനാണ് വനം വകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ15 ന് രാവിലെ ഏഴ് മണിയോടെ കടുവയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല സ്വദ്ദേശി ഗഫൂറലി കൊല്ലപ്പെട്ടിരുന്നു.
ഇതേതുടർന്ന് കടുവയെ പിടികൂടുന്നതിന് വനം വകുപ്പ് അധികൃതരും ആർആർടി അംഗങ്ങളും ചേർന്ന് വനഭാഗങ്ങളിൽ തിരച്ചിൽ നടത്തുകയും കടുവയെ പിടികൂടുന്നതിനായി മഞ്ഞൾപ്പാറ സുൽത്താന എസ്സ്റ്റേറ്റിലും, കേരള കുനിയൻമാട് സി വൺ ഡിവിഷനിലും കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഒന്നിലാണ് പുലിയിപ്പോൾ കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ ചേരി ഉന്നതിയിലെ മാധവൻ്റെ വളർത്തുനായക്ക് വന്യ ജീവിയുടെ കടിയേറ്റിരുന്നു. നായയെ ആക്രമിച്ചത് കടുവയല്ലെന്ന അഭിപ്രായം വീട്ടുകാരും നാട്ടുകാരും ഉന്നയിച്ചിരുന്നു.









0 comments