ad
Deshabhimani

അപൂർവ ഇനം ശ്രീലങ്കൻ പാമ്പിന്റെ കടിയേറ്റ് വിദ്യാർഥി മരിച്ചു

snake bite student died

നസൽ

വെബ് ഡെസ്ക്

Published on Jun 05, 2026, 10:19 AM | 1 min read

കൊണ്ടോട്ടി : അപൂര്‍വ ഇനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഏഴുവയസ്സുകാരൻ മരിച്ചു. മങ്കട മേലെ അരിപ്ര പാലക്കല്‍ നൗഫലിന്റെയും നുസ്രത്തിന്റെയും മകന്‍ നസലാണ് മരിച്ചത്‌. അരിപ്ര മേല്‍മുറി എഎംഎൽപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്.


കൊണ്ടോട്ടി കിഴിശേരിയിലുള്ള ഉമ്മയുടെ വീട്ടില്‍വച്ച്‌ മെയ്‌ 14നാണ്‌ കുട്ടിക്ക് പാമ്പുകടിയേറ്റത്. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ശ്രീലങ്കയിലും കേരളത്തിലടക്കം തെക്കേ ഇന്ത്യയിലും കാണപ്പെടുന്ന മൂഴമുക്കൻ മണ്ണലി (മുഴമൂക്കൻ കുഴിമണ്ഡലി) ഇനത്തിൽപെട്ട പാമ്പാണ് കടിച്ചതെന്ന് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പ്രതിവിഷം ഇന്ത്യയില്‍  (ആന്റിവെനം) ലഭ്യമല്ലാത്തത്‌ ചികിത്സയെ പ്രതികൂലമായി ബാധിച്ചു. നസലിന്റെ മൃതദേഹം വ്യാഴം വൈകിട്ട്‌ അഞ്ചോടെ അരിപ്ര ജുമാമസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home