തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് മറിഞ്ഞു; റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞു. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലാണ് പൈലിങ് നടത്തുന്ന യന്ത്രം ട്രാക്കിലേക്ക് മറിഞ്ഞത്.
ഇതേതുടർന്ന് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിൻ ഇല്ലാത്ത സമയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്ന് അധികൃതർ അറിയിച്ചു. ട്രക്ക് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. റെയിൽവെ സ്റ്റേഷൻറെ രണ്ട് സൈഡിലുമായി വികസന പ്രവർത്തനം നടത്തുകയാണ്. ഇതിൻറെ ഭാഗമായി പൈലിങ് ജോലി നടക്കുന്നതിനിടെയാണ് യന്ത്രം ചെരിഞ്ഞ് റെയിൽവെ ലൈനിൽ തട്ടിയത്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കുകളേറ്റിട്ടില്ല.
ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ മാത്രമാണ് ഗതാഗതം തടസപ്പെട്ടത്. നിലവിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തേണ്ട ട്രെയിനുകൾ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചു വിടാനാണ് സാധ്യത. സംഭവത്തെ കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











0 comments