ad
Deshabhimani

വർക്കലയിൽ പുതിയ പഞ്ചനക്ഷത്ര റിസോർട്ട് ഉയരും; വേൾഡ് ഗ്രൂപ്പിന്റെ രണ്ടാമത്തെ പദ്ധതിക്കും തറക്കല്ലിട്ടു

wgh
വെബ് ഡെസ്ക്

Published on Nov 06, 2025, 03:37 PM | 1 min read

കൊച്ചി: കേരളത്തിൽ വൻ ബിസിനസ് നിക്ഷേപത്തിന് ഒരുങ്ങി ഒറീസയിലെ വേൾഡ് ഗ്രൂപ്പ്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിൽ നിക്ഷേപസന്നദ്ധത അറിയിച്ച വേൾഡ് ഗ്രൂപ്പിന്റെ രണ്ടാമത്തെ പദ്ധതിയ്ക്കാണ് സംസ്ഥാനത്ത് തറക്കല്ലിട്ടത്. 500 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്ക് താൽപ്പര്യപത്രത്തിൽ ഒപ്പുവച്ച് 10 മാസത്തിനുള്ളിലാണ് രണ്ട് മെഗാ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സാധിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.


ഹോസ്പിറ്റാലിറ്റി രംഗത്ത് വർക്കലയിൽ ആരംഭിക്കുന്ന പഞ്ചനക്ഷത്ര റിസോർട്ടിൻ്റെ നിർമ്മാണം 10 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇൻവസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ മുന്നോട്ടുവച്ച ഡബ്ല്യുജിഎച്ച് നെടുമ്പാശേരി, ഡബ്ല്യുജിഎച്ച് വർക്കല പദ്ധതികളിലൂടെ ആയിരത്തിലധികം തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടും.


wgh rajeev


ആഗോള ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾക്ക് കേരളത്തിലെ വ്യവസായിക അന്തരീക്ഷത്തിലുള്ള ഉറച്ച വിശ്വാസമാണ് വൻകിട പ്രോജക്ടുകളുടെ അതിവേഗത്തിലുള്ള നിർമാണത്തിലൂടെ കാണാനാവുന്നത്.


ഡബ്ല്യുജിഎച്ച് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സിന്റെ നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമാണ പുരോഗതി മെയ് മാസത്തിൽ വിലയിരുത്തുന്ന ഘട്ടത്തിൽ കേരളത്തിൽ വളരെ പെട്ടെന്നുതന്നെ അനുമതികൾ ലഭ്യമാകുന്നുണ്ടെന്നും സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നുമുള്ള അഭിപ്രായം കമ്പനി രേഖപ്പെടുത്തിയിരുന്നു.


ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ മികച്ച അവസരങ്ങൾ കേരളത്തിലെ ചെറുപ്പക്കാർക്ക് ഒരുക്കുന്നതിനായി ഡബ്ല്യുജിഎച്ച് ഗ്രൂപ്പ് പഞ്ചനക്ഷത്ര ഹോട്ടലിനൊപ്പം ഹോസ്പിറ്റാലിറ്റി കോളേജും ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home