ad
Deshabhimani

മുഖ്യമന്ത്രിക്കുനേരെ അധിക്ഷേപ ശ്രമവുമായി ഒരു വിഭാ​ഗം മാധ്യമങ്ങൾ

pinarayi vijayan
വെബ് ഡെസ്ക്

Published on Mar 30, 2026, 12:10 PM | 1 min read

കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൊല്ലത്തുവച്ച് നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുനേരെ അധിക്ഷേപവുമായി ഒരുകൂട്ടം മാധ്യമപ്രവർത്തകർ. ചോദ്യങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങവേയാണ് അധിക്ഷേപ ശ്രമം. മുഖ്യമന്ത്രി എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയുന്നില്ലെന്നും ചിലരുടെ ചോദ്യങ്ങൾക്ക് മാത്രമാണ് മറുപടി പറയുന്നതെന്നും ചില മാധ്യമപ്രവർത്തകർ ആക്രോശിക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി മടങ്ങിയെത്തി നിലപാട് വ്യക്തമാക്കി.


ചോദ്യം കൃത്യമായി ചോദിക്കാതെയാണ് മാധ്യമങ്ങൾ ആരോപണം ഉന്നയിച്ചത്. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ടെന്നും സമയം അവസാനിച്ചാൽ വാർത്താസമ്മേളനം നിർത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചോദ്യം മനസിൽ വച്ചാൽ മാത്രം പോരാ, ചോദിക്കണമെന്നും ഇങ്ങനെയെല്ലാം എവിടെയെങ്കിലും കണ്ടിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനുള്ള ശ്രമത്തിനു പിന്നാലെയായിരുന്നു അധിക്ഷേപ ശ്രമം. ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാനായി ചോദിച്ച ചോദ്യങ്ങൾക്കടക്കം കൃത്യമായ ഉത്തരം നൽകിയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home