ചൈനീസ് കമ്യൂണിസ്റ്റ് പാർടി പ്രതിനിധികൾ എകെജി സെന്റർ സന്ദർശിച്ചു

തിരുവനന്തപുരം: ചൈനീസ് കമ്യൂണിസ്റ്റ് പാർടി പ്രതിനിധി സംഘം സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്റർ സന്ദർശിച്ചു. ചൈനീസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹെ മെങ്, രാഷ്ട്രീയ പാർടികളുടെ കാര്യങ്ങളുടെ ചുമതലയുള്ള എംബസിയിലെ കൗൺസിലർ ഷൗ ഗുവോഹി, രാഷ്ട്രീയ പാർടികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എംബസിയുടെ സെക്കൻഡ് സെക്രട്ടറി ഗുവോ ഡോങ്ഡോങ് എന്നിവരടങ്ങുന്ന സംഘമാണ് എകെജി സെന്റർ സന്ദർശിച്ചത്.
പ്രതിനിധി സംഘത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സി എസ് സുജാത, കെ എസ് സലീഖ, പുത്തലത്ത് ദിനേശൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.









0 comments