print edition തൃശൂർ മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: എസ്‌എഫ്‌ഐക്ക് ചരിത്ര വിജയം

തൃശൂർ ഗവ. മെഡിക്കൽ കോളേജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനം

സ്വന്തം ലേഖകൻ
Published on Jun 20, 2026, 02:08 AM | 1 min read
തൃശൂർ: ഗവ. മെഡിക്കൽ കോളേജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി എസ്‌എഫ്‌ഐ മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ചു.
‘മതനിരപേക്ഷ കേരളത്തിനായി സമര വിദ്യാര്‍ഥിത്വം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഹമ്മദ് ഷഹബാസ് ചെയർപേഴ്‌സണായും വി എം ഐഷ അമൽ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ: യു ദേവിക (വൈസ് ചെയർപേഴ്‌സൺ), ബി ശിവ (ലേഡി വൈസ് ചെയർപേഴ്‌സൺ), എസ് ആദിത്യ (ജോ. സെക്രട്ടറി), സി എം സൗരവ്, ഡോ. അനന്തു (യുയുസി), പി എസ് ദേവി (ആർട്‌സ് സെക്രട്ടറി), അജയ് (സ്‌പോർട്‌സ് സെക്രട്ടറി), കെ എസ് വൈഷ്‌ണവി (മാഗസിൻ എഡിറ്റർ), ഡോ. അർഷ (പി ജി പ്രതിനിധി), ഹരി പ്രസാദ് മണി, മുഹമ്മദ് ജസിം, സാഹിൽ അഹ്മദ് (ക്ലാസ് പ്രതിനിധികൾ).










0 comments