സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തൃപ്പുണിത്തുറ പൊലീസ് ക്യാമ്പിലെ സിവിൽപോലീസ് ഓഫീസറായ ഇത്തിപ്പുഴ കുറ്റിവേലിയിൽ രതീഷി (42)നെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം.
ഭാര്യ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. തിരിച്ചുമുറിയിൽ എത്തിയപ്പോഴാണ് രതീഷിനെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വൈക്കം പൊലീസ് മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥന്റെ മരണ കാരണം വ്യക്തമല്ല. ഭാര്യ:രേഖ.മക്കൾ: ശിവാനി,ശബരി.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും വൈക്കം പൊലീസ് പറഞ്ഞു.








0 comments