ഓൺലൈൻ ഡേറ്റിങ് ആപ്പ് തട്ടിപ്പ്; ചെറുതുരുത്തിയിൽ 81കാരന് നഷ്ടമായത് രണ്ടര ലക്ഷം രൂപ

Representative Image | AI
ചെറുതുരുത്തി: ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെയുള്ള തട്ടിപ്പിൽ 81കാരന്റെ അക്കൗണ്ടിൽ നിന്ന് 2.50 ലക്ഷം രൂപ നഷ്ടപ്പെട്ടു. ചെറുതുരുത്തി സ്വദേശിയായ 81കാരനാണ് പരാതി നൽകിയത്. ഓൺലൈൻ ഡേറ്റിങ് ആപ്പ് തുറന്ന് അതിൽ ആവശ്യപ്പെട്ട വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുന്നതിനിടെയാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതെന്ന് പരാതിയിൽ പറയുന്നു.
ആഗസ്‌ത് 28മുതൽ 30വരെയുള്ള ദിവസങ്ങളിൽ പത്ത് ഇടപാടുകളിലായി ആകെ 2,50,440 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.









0 comments