Deshabhimani

നഴ്‌സിങ് സ്‌കൂളുകള്‍ക്കായി 8 പുതിയ ബസുകള്‍; മന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

8 new buses for nursing schools
വെബ് ഡെസ്ക്

Published on Jun 16, 2025, 05:59 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 5 നഴ്‌സിങ് സ്‌കൂളുകള്‍ക്കും 3 ജെപിഎച്ച്എന്‍ ട്രെയിനിങ് സെന്ററുകള്‍ക്കും അനുവദിച്ച ബസുകളുടെ ഫ്ലാ​ഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള നഴ്‌സിങ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂര്‍ എന്നീ നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും തൈക്കാട് എസ്‍സി/എസ്ടി ജെപിഎച്ച്എന്‍ ട്രെയിനിങ് സെന്റര്‍, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെപിഎച്ച്എന്‍ ട്രെയിനിങ് സെന്റര്‍, കാസര്‍ഗോഡ് ജെപിഎച്ച്എന്‍ ട്രെയിനിങ് സെന്റര്‍ എന്നിവയ്ക്കാണ് ബസ് അനുവദിച്ചത്.


8 new buses for nursing schools


ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ. റീന, കേരള നഴ്‌സിങ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. സോന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home