Deshabhimani

print edition ഓൺലൈനിൽ വസ്‌ത്രം തിരിച്ചയക്കാൻ നോക്കി; പോയത് 5.78 ലക്ഷം

cyber crime

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on Sep 19, 2026, 01:00 AM | 1 min read

തളിപ്പറമ്പ് : ഓൺലൈനായി വാങ്ങിയ വസ്‌ത്രം കൊള്ളില്ലെന്ന്‌ തോന്നിയതിനാൽ, തിരിച്ചയക്കാൻ ശ്രമിച്ചയാളുടെ അക്ക‍ൗണ്ടിലെ 5.78 ലക്ഷം രൂപ ഒറ്റയടിക്ക്‌ കവർന്നു. പൂവം മണിയറമുറ്റത്തെ കുമ്പക്കരവീട്ടിൽ പ്രദീപ്‌കുമാറിന്റെ (54) പണമാണ്‌ തട്ടിപ്പിൽ നഷ്ടമായത്‌. കഴിഞ്ഞ മാസം 24നും 26നും ഇടയിലാണ്‌ മൂന്നുതവണയായി പണം തട്ടിയെടുത്തത്‌.


ഫ്‌ളിപ്പ്‌കാർട്ടിൽനിന്നാണ്‌ ഷർട്ട്‌ ഓർഡർ ചെയ്‌തത്‌ എന്നാണ്‌ പ്രദീപ്‌കുമാർ പരാതിയിൽ പറയുന്നത്‌. 300 രൂപയുടെ ഷർട്ട്‌ കിട്ടി തുറന്നപ്പോൾ മുഷിഞ്ഞ നിലയിൽ കണ്ടു. കൈയോടെ തിരിച്ചയക്കാനായി എന്തുവഴിയെന്ന്‌ വിചാരിച്ച്‌ പ്രദീപ്‌, ഗൂഗിളിൽ തപ്പി. ഗൂഗിളിൽ ‘ഫ്‌ളിപ്‌ കാർട്ട്‌ കസ്‌റ്റമർ കെയർ’ എന്നൊരു സൈറ്റിൽ എത്തി. അവിടെ നന്പർ നൽകിയതോടെ, പ്രദീപിനെ ഓൺലൈൻ തട്ടിപ്പുകാർ വീഡിയോ കോൾ വിളിച്ചു. വസ്‌ത്രം തിരിച്ചയച്ചാൽ 300 രൂപ അപ്പോൾ തന്നെ അക്ക‍ൗണ്ടിലെത്തുമെന്നും അറിയിച്ചു. ഇതിനായി അക്ക‍ൗണ്ട്‌ വിവരങ്ങളും ആവശ്യപ്പെട്ടു.


എടിഎം കാർഡിന്റെ പിൻ നമ്പറും ഒടിപിയും ആവശ്യപ്പെട്ടപ്പോൾ കൃത്യമായി അറിയിക്കുകയും ചെയ്‌തു. നിമിഷങ്ങൾക്കകം തട്ടിപ്പ്‌ സംഘം പ്രദീപ്‌ കുമാറിന്റെ ഫെഡറൽ ബാങ്കിന്റെ അക്ക‍ൗണ്ടിലുണ്ടായിരുന്ന 5,78,813 രൂപ അടിച്ചുമാറ്റി. ഭൂമി വിറ്റതിലൂടെ ലഭിച്ച പണമാണ്‌ അക്ക‍ൗണ്ടിലുണ്ടായിരുന്നത്‌. പ്രദീപ്‌ കുമാറിന്റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ്‌ കേസെടുത്തു.


(ഒരിടപാടിലും ഒടിപി നമ്പർ വ്യക്തികൾക്ക്‌ കൈമാറരുത്‌. തട്ടിപ്പിൽ പെട്ടാൽ ഉടൻ 1930 നമ്പറിൽ പരാതിപ്പെടണം)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home