അടിയന്തരാസ്ഥ- അർധ ഫാസിസത്തിന്റെ 50-ാം വർഷികം; സെമിനാറും മാധ്യമ പ്രദർശനവും എകെജി ഹാളിൽ ബുധനാഴ്ച നടക്കും

തിരുവനന്തപുരം : അടിയന്തരാവസ്ഥയുടെ വാർഷികത്തോടനുബന്ധിച്ച് ബുധനാഴ്ച സെമിനാറും മാധ്യമപ്രദർശനവും നടക്കുമെന്ന് എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സിഎൻ മോഹനൻ അറിയിച്ചു. അടിയന്തരാസ്ഥക്കെതിരായ മാധ്യമ പ്രദർശനം രാവിലെ ഒൻപതര മുതലും അടിയന്തരാസ്ഥ- അർധ ഫാസിസ്റ്റ് വാഴ്ചയുടെ 50-ാം വർഷം എന്ന സെമിനാർ ഉച്ചകഴിഞ്ഞ് മൂന്നുമണിക്കും എകെജി ഹാളിൽ വച്ചാണ് നടക്കുക.
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അധ്യക്ഷതയിൽ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രബിൻ പുർകായസ്ത മുഖ്യപ്രഭാഷണം നടത്തും. എംഎ ബേബി എഡിറ്റ് ചെയ്ത അടിയന്തരാസ്ഥയുടെ അനുഭവങ്ങളും ഓർമകളും ആവിഷ്കരിക്കുന്ന കഥകളും കാർട്ടൂണുകളും ചിത്രങ്ങളും രേഖകളുമടങ്ങുന്ന അമർഷത്തിന്റെ ആവിഷ്കാരങ്ങൾ എന്ന പുസ്തക പ്രകാശനവും സെമിനാർ വേദിയിൽ നടക്കും.









0 comments