ad
Deshabhimani

ഈട് നൽകാനില്ലാത്ത ഭിന്നശേഷിക്കാർക്ക് 32.75 ലക്ഷം സ്വയംതൊഴിൽ ധനസഹായം ലഭ്യമാക്കി: മന്ത്രി ആര്‍ ബിന്ദു

binduminister
വെബ് ഡെസ്ക്

Published on Dec 31, 2025, 05:21 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തമായി വസ്‌തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സഹായമായി 32,75,000 അനുവദിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 131 ഗുണഭോക്താക്കൾക്കാണ് തുക അനുവദിച്ചത്.


ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ വഴി സ്വയംതൊഴിലിന് 25,000 രൂപ വീതമാണ് ധനസഹായം ലഭ്യമാക്കിയത്. ആദ്യഘട്ടത്തിൽ അർഹരായ 119 ഗുണഭോക്താക്കൾക്ക് 29,75,000 രൂപയും, രണ്ടാംഘട്ടത്തിൽ 12 ഗുണഭോക്താക്കൾക്ക് 3,00,000 രൂപയും ആണ് അനുവദിച്ചത്. ഗുണഭോക്താക്കളുടെ പട്ടിക www.hpwc.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2322055, 9497281896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home