print edition ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷൻ തുടങ്ങി

തിരുവനന്തപുരം : 31-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ തുടങ്ങി. ബുധൻ രാവിലെ 10ന് വെബ്‌സൈറ്റ് തുറക്കുമെന്നറിയിച്ചെങ്കിലും സാങ്കേതിക തടസ്സമുണ്ടായതിനാൽ ഉച്ച കഴിഞ്ഞാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്താനായത്. ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് 16 തിയറ്ററുകളിലായി നടക്കുന്ന മേളയിൽ 12,000ത്തോളം ഡെലിഗേറ്റുകൾക്ക് പങ്കെടുക്കാം.
https://registration.iffk.inൽ ഓൺലൈനായും രജിസ്‌റ്റർ ചെയ്യാം. പ്രധാന വേദിയായ വഴുതക്കാട് ടാഗോർ തിയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടെത്തിയും രജിസ്‌റ്റർ ചെയ്യാം. പൊതുവിഭാഗത്തിന് ജിഎസ്‌ടി ഉൾപ്പെടെ 1180ഉം വിദ്യാർഥികൾക്ക് 590 രൂപയുമാണ് ഫീസ്.
ആദ്യദിനത്തിൽ 4500 പേർ രജിസ്‌ട്രേഷൻ പൂർത്തിയാക്കി. 2025ൽ ആദ്യദിനത്തിൽ രജിസ്ട്രേഷൻ 5000 കടന്നിരുന്നു. മുൻ ഡെലിഗേറ്റ്‌സുകൾക്ക് എസ്‌എംഎസ്, വാട്‌സാപ്, ഇ മെയിൽ വഴി അയച്ചിരുന്ന അറിയിപ്പ് സന്ദേശം ബുധൻ രാത്രിയായിട്ടും എല്ലാവർക്കും ലഭിച്ചിട്ടില്ല.









0 comments