തിരൂരിൽ കഞ്ചാവുമായി 3 പേർ പിടിയിൽ

തിരൂർ: സ്‌കൂൾ പരിസരത്തുൾപ്പെടെ കഞ്ചാവ് വിൽപ്പനക്കെത്തിച്ച മൂന്നുപേർ പിടിയിൽ. വെട്ടം ചീര്‍പ്പ് കുറ്റിയില്‍ എല്‍പി സ്‌കൂള്‍ പരിസരത്തുനിന്ന് ഏഴ് ഗ്രാം കഞ്ചാവുമായി മുഹമ്മദ് ആഷിക്കി (20)നെയാണ് പിടികൂടിയത്. പരിയാപുരം സ്വദേശി ഫര്‍ഹാനിൽനിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് ആഷിക്ക് മൊഴിനൽകി. തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
തെക്കെ അന്നാര സ്‌കൂളിന് മുന്നിൽനിന്നും തിരൂര്‍ റോഡില്‍നിന്നുമായി മാങ്ങാട്ടിരി സ്വദേശി മാമാക്കാനകത്ത് മുഹമ്മദ് ഷിബിന്‍ (20), തെക്കന്‍ അന്നാര പൂന്തല വീട്ടില്‍ നിബില്‍ റോഷന്‍ (20) എന്നിവരെ എക്‌സൈസ് പിടികൂടി. ഇരുവരിൽനിന്നും 10ഗ്രാം വീതം കഞ്ചാവ് കണ്ടെടുത്തു. റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.









0 comments