വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 22കാരൻ പിടിയിൽ

അശ്വിൻ രാജീവ്
കൊച്ചി: നിയമവിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ 22കാരൻ പിടിയിൽ. കൊച്ചി, മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനിൽ അശ്വിൻ രാജീവിനെയാണ് അറസ്റ്റ് ചെയ്തത്. എടത്തല പൊലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ 22നായിരുന്നു കേസിനാസ്പദമായ സംഭവം. മണലിമുക്ക് - തേവക്കൽ റോഡിൽ വെച്ച് ഇലക്ട്രിക് സ്കൂട്ടറിലെത്തിയ പ്രതി നിയമവിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശിക്കുകയായിരുന്നു. വിദ്യാർഥിനിയെ പ്രതി കടന്നുപിടിക്കാനും ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സ്കൂട്ടറിന്റെ നമ്പറുൾപ്പെടെ വെച്ചാണ് വിദ്യാർഥിനി ഇയാൾക്കെതിരെ കേസ് കൊടുത്തത്. എടത്തല പഞ്ചായത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവ പൊലീസ് റിമാൻഡ് ചെയ്തു.










0 comments