കുറ്റിപ്പുറം ഭാരതപ്പുഴയില്‍ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു

കുറ്റിപ്പുറം: ഭാരതപ്പുഴ കുറ്റിപ്പുറത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ ( 45 ), സഹോദരൻ്റെ മകന്‍ ആനക്കര സ്വദേശി മുഹമ്മദ് ലിയാൻ ( 15 ) എന്നിവരാണ് മരിച്ചത്.
വ്യാഴം വൈകീട്ട് 5 മണിയോടെ കുളിക്കാനിറങ്ങിയ ലിയാൻ ഒഴുക്കിൽ പെട്ടത് കണ്ട ആബിദ രക്ഷിക്കാനിറങ്ങിയതായിരുന്നു. മൃതദേഹങ്ങൾ കുറ്റിപ്പുറം താലുക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.








0 comments