print edition സീമാറ്റിൽ അനധികൃതമായി നിയമിച്ചത് 19 പേരെ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വന്നശേഷം വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്മെന്റ് ആൻഡ് ട്രെയിനിങ്ങിൽ (സീമാറ്റ്) തിരുകി കയറ്റിയത് 19 പേരെ. ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് പ്രത്യേക ചട്ടങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിലാണ് നിയമനം നൽകിയതെന്ന് മന്ത്രി എൻ ഷംസുദീൻ പറഞ്ഞു.
റിസർച്ച് ഓഫീസർ തസ്‌തികയിൽ അടിസ്ഥാന യോഗ്യതയായ പിഎച്ച്ഡി ഇല്ലാത്ത ഉദ്യോഗാർഥിയെ അഭിമുഖം നടത്താതെ കരാറടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. ഇവർ പിന്നീട് രാജിവച്ചു. നിയമനത്തിന് പ്രത്യേക ചട്ടം രൂപീകരിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. കെപിസിസി സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനിയ്‌ക്ക് ഔദ്യോഗിക വിജ്ഞാപനമില്ലാതെ പിൻവാതിൽ നിയമനം നൽകിയത് വിവാദമായതോടെ രാജിവച്ചിരുന്നു.









0 comments