മൂന്ന് വർഷം, 36 തവണ; സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ 18,000 രൂപ, ഒന്നിച്ചടയ്ക്കാൻ നിർദേശം

പ്രതീകാത്മക ചിത്രം
കോഴിക്കോട്: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് മൂന്ന് വർഷത്തെ പിഴ തുകയായി 18000 രൂപ ഒന്നിച്ചടയ്ക്കാൻ നിർദേശം. ഡ്രൈവറായിരുന്ന ഫാറൂഖ് കോളേജ് സ്വദേശി കാരാട്പറമ്പ് പന്നിക്കോട്ടിൽ പി കെ ജയൻ (60) ആണ് പിഴ വന്നത്. എഐ ക്യാമറ മുഖേനയുള്ള പിഴത്തുകയാണിത്. 500 രൂപവീതം 36 പ്രാവശ്യമായാണ് പിഴത്തുകയുണ്ടായത്. റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ ഇ-ചെലാൻ വഴിയുള്ള ഈ പിഴത്തുക കോഴിക്കോട് ആർടിഒ മുഖേന അടയ്ക്കാനാണ് നൽകിയിരിക്കുന്ന നിർദേശം.
മൂന്നുവർഷത്തെ പിഴത്തുക ഒന്നിച്ചടയ്ക്കാൻ നിർവാഹമില്ലെന്നാണ് അർബുദരോഗികൂടിയായ ജയൻ പറയുന്നത്. പിഴ വന്നതായുള്ള യാതൊരു മുന്നറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഈ മാസമാണ് ഇത്തരമൊരു അറിയിപ്പ് ലഭിച്ചതെന്നും ജയൻ പറഞ്ഞു. സ്വകാര്യ വാഹനത്തിൽ തുടർചികിത്സയ്ക്കായി പതിവായി ആശുപത്രിയിൽ പോകുന്നതിനിടയിലാണ് പിഴ വന്നതെന്നും ജയൻ കൂട്ടിച്ചേർത്തു. വരുമാനമില്ലാത്ത തനിക്ക് കഴിഞ്ഞ 10 വർഷമായി ജോലിയില്ലെന്നും ജയൻ പറയുന്നു. പിഴത്തുകയിൽ ഇളവ് വേണമെന്നാണ് ആവശ്യം.










0 comments