Deshabhimani

ജലം കവർന്ന ജീവനുകൾ... 45പേർക്ക് ജീവൻ നഷ്ടമായ തേക്കടി ബോട്ടപകടത്തിന് 17വർഷം

thekkady accident

ദേശാഭിമാനി ഫയൽചിത്രം

വെബ് ഡെസ്ക്

Published on Sep 30, 2026, 10:34 AM | 1 min read

ഓളപ്പരപ്പുകളിൽ സന്തോഷിക്കാനെത്തിയവരെ ജലം കവർന്നപ്പോൾ സംസ്ഥാനം സാക്ഷിയായത് ചരിത്രത്തിലെ തന്നെ വലിയ ബോട്ട് ദുരന്തത്തിന്. സംസ്ഥാനത്തെ ഏറ്റവും വലിയ ബോട്ട് ദുരന്തമായ തേക്കടി ബോട്ടപകടം നടന്നിട്ട് ഇന്ന് 17 വർഷം. 2009 സെപ്തംബർ 30നാണ് കെടിഡിസിയുടെ ഇരുനില ബോട്ടായ ജലകന്യക മുങ്ങി 45പേർ മരിച്ചത്. ജീവൻ നഷ്‌ടമായ എല്ലാവരും 50 വയസിൽ താഴെയുള്ളവരായിരുന്നു.


മരിച്ചവരിൽ 23 വനിതകളും കുട്ടികളും ഉൾപ്പെടുന്നു. 82 പേരാണ് ബോട്ടിലുണ്ടായിരുന്നത്. എല്ലാവരും വിനോദസഞ്ചാരികൾ. തമിഴ്നാട്,​ ബംഗളുരു,​ ആന്ധ്രാപ്രദേശ്,​ ഹൈദരാബാദ്,​ മുംബൈ,​ ഹരിയാന,​ ന്യൂഡൽഹി,​ കൊൽക്കത്ത എന്നീ സംസ്ഥാനങ്ങളിൽ നിന്നും ശ്രീലങ്കയിൽ നിന്നുള്ളവരുമാണ് മരണപ്പെട്ടത്.


thekkady boat tragedyദേശാഭിമാനി ഫയൽചിത്രം


കെടിഡിസി വിനോദ സഞ്ചാര ആവശ്യങ്ങൾക്കായി പുറത്തിറക്കിയ ഇരുനില ബോട്ടായിരുന്നു ജലകന്യക. സർവീസ് ആരംഭിച്ച് കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ ദുരന്തയാത്രയുണ്ടായി. സെപ്തംബർ 30ന് ജലകന്യകയുടെ അന്നത്തെ അവസാന സർവീസാണ് വൈകിട്ട് 4.50ന് വൻ ദുരന്തത്തിലേക്ക് മുങ്ങിത്താണത്.


thekkady boat tragedyദേശാഭിമാനി ഫയൽചിത്രം


ബോട്ട്‌ ലാൻഡിങ്ങിൽനിന്ന് ഏഴ് കിലോമീറ്റർ അകലെയായിരുന്നു അപകടം. തലകീഴായി മറഞ്ഞ ബോട്ടിന്റെ ഹള്ളിൽപ്പെട്ട്‌ നീന്തലറിയാവുന്നവർ പോലും മരണത്തിന്‌ കീഴടങ്ങി. തൊട്ടു പിന്നാലെയെത്തിയ ബോട്ടിലെ ജീവനക്കാരും യാത്രക്കാരും വനംവകുപ്പിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് നിരവധി പേരെ മരണക്കയത്തിൽ നിന്നും വീണ്ടെടുത്തു. ഉടൻ തന്നെ പൊലീസും അ​ഗ്നിരക്ഷാസേനയുമെത്തി.


thekkady boat tragedy.


അപകട ദിവസംതന്നെ മരണപ്പെട്ട 31 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഒക്‌ടോബർ ഒന്നിന്‌ പുലർച്ചെ തെരച്ചിൽ തുടങ്ങിയപ്പോൾ തന്നെ അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തി. തുടർന്നും മൃതദേഹങ്ങൾ കിട്ടിയതോടെ മരണസംഖ്യ 41 ആയി. ഒക്‌ടോബർ നാലിനാണ് മറ്റ് നാല് മൃതദേഹങ്ങൾ കൂടെ കണ്ടെത്തിയത്. മുങ്ങൽ പരിശീലനം കിട്ടിയ ആദിവാസി സംഘമടക്കമുള്ള നാട്ടുകാർ, നാവികസേന, പൊലീസ്, അഗ്നിരക്ഷാസേന, വനം എന്നിവരുടെ മുങ്ങൽ വിദഗ്ദ്ധരുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.


thekkady boat tragedyദേശാഭിമാനി ഫയൽചിത്രം


മുഴുവൻ മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത് കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു. 20 മേശയിൽ നാൽപതോളം ഡോക്ടർമാരും അനുബന്ധ ജീവനക്കാരുമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.


thekkady boat tragedyദേശാഭിമാനി ഫയൽചിത്രം





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home