ad
Deshabhimani

പഠനത്തെച്ചൊല്ലി തർക്കം: അച്ഛന്റെ അടിയേറ്റ ഏക മകൻ മരിച്ചു

Shyam Krishna

ശ്യാം കൃഷ്ണ

വെബ് ഡെസ്ക്

Published on May 23, 2026, 09:50 PM | 1 min read

വളാഞ്ചേരി: അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. മലപ്പുറം വൈക്കത്തൂർ പച്ചീരി സ്വദേശി മങ്കുഴിയിൽ ശ്യാം കൃഷ്ണ (17)യാണ് മരണപ്പെട്ടത്. വളാഞ്ചേരി ഹയർ സെക്കന്റ്‌റി സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. സംഭവുമായി ബന്ധപ്പെട്ട് അച്ഛൻ ശബരിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.


വെള്ളിയാഴ്ച രാത്രിയിൽ സ്കൂൾ പഠനവുമായി ബന്ധപ്പെട്ട് അച്ഛനും മകനും വാക്കേറ്റം ഉണ്ടാകുകയായിരുന്നു. തുടർന്ന് ശ്യാമിനെ ശബരി വടിയെടുത്ത് അടിച്ചു. പരിക്കേറ്റ കുട്ടിയെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്.


ശബരി മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home