Deshabhimani

ബസിൽനിന്ന് വിദ്യാർഥിയെ ഇറക്കിവിട്ടതിൽ എസ്എഫ്ഐ പ്രതിഷേധിച്ചു ​

കെഎസ്‌ആർടിസി ബസിൽനിന്ന് വിദ്യാർഥിയെ ഇറക്കിവിട്ട സംഭവത്തിൽ 
എസ്എഫ്ഐയുടെ നേതൃത്വത്തിൽ എടിഒയ്‌ക്ക്‌ പരാതി നൽകിയപ്പോൾ

കെഎസ്‌ആർടിസി ബസിൽനിന്ന് വിദ്യാർഥിയെ ഇറക്കിവിട്ട സംഭവത്തിൽ 
എസ്എഫ്ഐയുടെ നേതൃത്വത്തിൽ എടിഒയ്‌ക്ക്‌ പരാതി നൽകിയപ്പോൾ

വെബ് ഡെസ്ക്

Published on Oct 10, 2026, 04:43 AM | 1 min read

വിളപ്പിൽ

ടിക്കറ്റ് എടുക്കാൻ ഒരു രൂപ കുറവായതിന്‌ വെള്ളനാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ കണ്ടക്ടർ മഴയത്ത് ബസിൽനിന്ന് ഇറക്കിവിട്ടതിൽ എസ്‌എഫ്ഐ പ്രതിഷേധിച്ചു. കൺസഷൻ നിരസിച്ച കണ്ടക്ടർ 15 രൂപയുടെ ടിക്കറ്റ് എടുക്കണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒരു രൂപ കുറഞ്ഞതിന്റെ പേരിലാണ് ബസിൽനിന്ന് ഇറക്കിവിട്ടത്. അരവിന്ദ് ലാൽ എന്ന കണ്ടക്ടറാണ് മോശമായി പെരുമാറിയത്. തുടർന്ന് എസ്എഫ്ഐ വിളപ്പിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളനാട് ഡിപ്പോയിലെ എടിഒയെ പ്രതിഷേധം അറിയിച്ചു. പരാതിയും നൽകി. എടിഒ വിഷയം പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. പൈസ കുറവായതിന്റെ പേരിൽ വിദ്യാർഥികളുടെ അടിസ്ഥാനപരമായ യാത്രാവകാശംപോലും നിഷേധിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും പ്രതിഷേധിക്കുമെന്നും ഏരിയ സെക്രട്ടറി റിനോ സ്റ്റീഫൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home