Deshabhimani

ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

ഉപജില്ലാ ശാസ്ത്രോത്സവം സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം ചെയ്യുന്നു

ഉപജില്ലാ ശാസ്ത്രോത്സവം സമാപന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 10, 2026, 04:50 AM | 1 min read

കോവളം

ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സമാപനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം യു എസ് അരുൺ അധ്യക്ഷനായി. എഇഒ കെ ബിനു, ബീന സുഖി, ഒ ഷെർളി, എസ് ആർ ഷിജി, ആന്റോ രാജേന്ദ്രൻ, പ്രവീൺ എന്നിവർ പങ്കെടുത്തു. 66 സ്കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഗണിത, ഐടി, സോഷ്യൽ സയൻസ് വിഭാഗത്തിൽ നെല്ലിമൂട് സെന്റ്‌ ക്രിസോസ്‌റ്റംസ്‌ ജിഎച്ച്എസ്, സയൻസ്, വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ വെങ്ങാനൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവർ വിജയികളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home